റിയാദ്​: യുനെസ്​കോയിൽ സൗദി അറേബ്യക്ക്​ ആദ്യമായി ഒരു വനിതാ അംബാസഡർ നിയമിതയായി.

യു.എന്നിന് കീഴിലുള്ള വിദ്യാഭ്യാസ, ശാസ്​ത്ര, സാംസ്​കാരിക ഏജൻസിയായ യുനെസ്​കോയിൽ രാജ്യത്തെ പ്രതിനിധീകരിച്ച്​ ആദ്യമായാണ്​ സ്​ത്രീ എത്തുന്നത്​. ഹൈഫ ബിൻത് അബ്‌ദുൽ അസീസ്​ ആൽമുഖ്​രിമാണ്​​ സൗദിയുടെ പുതിയ യുനെസ്കോ അംബാസഡർ.