0 Comments

വാഷിങ്ടണ്‍: ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും അജ്ഞാത വൈറസ് രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് ചൊവ്വാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വെളിപ്പെടുത്തി .

2002-2003 ല്‍ ചൈനയിലും ഹോങ്കോങ്ങിലുമായി 800 പേർ മരിക്കാനിടയായ സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോമിനോട് (സാര്‍സ്) സാമ്യതയുള്ള അജ്ഞാത വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തിലാണ്. വുഹാനിൽ നിന്ന് ജനുവരി 15നാണ് മുപ്പതുകാരൻ അമേരിക്കയിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പത്രമാധ്യമങ്ങളില്‍ വന്ന വൈറസ് ബാധയുടെ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുകയായിരുന്നെന്ന് യുഎസ് ആരോഗ്യ വിഭാഗ അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ യുഎസിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയ ശേഷം മാത്രമാണ് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത് . വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ പരിശോധന ഉറപ്പുവരുത്തിയിട്ടുണ്ട്.

Author

suminakdl@gmail.com

Leave a Reply

Your email address will not be published. Required fields are marked *