0 Comments

വന്യ മൃഗങ്ങളിൽ ചിലർ മനുഷ്യരുമായി ഇണങ്ങാറുണ്ട് .എന്നാൽ നാം ഭയപ്പെടുന്ന മുള്ളന്‍പ്പന്നി മനുഷ്യരുമായി ഇണങ്ങുമോ ?. സ്വാഭാവികമായി നമ്മുടെ ഉള്ളില്‍ ഉയരുന്ന ചോദ്യമാണിത്. എന്നാല്‍ മുള്ളന്‍പ്പന്നി മനുഷ്യരുമായി ഇണങ്ങുമെന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ തരംഗമാകുന്നത് . കു​ഞ്ഞ് ബാ​ല​നൊ​പ്പം മു​ള്ള​ൻ​പ​ന്നി​യും ന​ട​ക്കു​ന്ന​തി​ന്‍റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. പ​ർ​വീ​ണ്‍ ക​സ്വാ​ൻ ഐ​എ​ഫ്എ​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്.

കുട്ടി നടക്കുന്നതിന് അനുസരിച്ച് മുള്ളന്‍ പന്നി നടന്നു നീങ്ങുകയാണ്. കുട്ടി നടക്കുന്ന താളത്തിനനുസരിച്ചാണ് മുള്ളന്‍ പന്നിയുടേയും നടത്തം. കുട്ടി ഓടുമ്പോള്‍ അതിനനുസരിച്ച് മുള്ളന്‍പ്പന്നി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. കുറച്ച് നടന്ന ശേഷം കുട്ടി നില്‍ക്കുകയും തിരിഞ്ഞ് നടക്കുകയും ചെയ്യുന്നുണ്ട്. അപ്പോഴും അനുസരണയോടെ മുള്ളന്‍പന്നി കുട്ടിയുടെ പാത പിന്തുടര്‍ന്ന് പിറകെ നടക്കുകയാണ്. കാണികളില്‍ ആകാംക്ഷയും കൗതുകവും ഒരുപോലെ ഉണര്‍ത്തിയ ഈ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!