
ഡൽഹി: പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ആര്‍ക്ക് വില്‍ക്കണമെന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശo നൽകി ആര്‍എസ്എസ്. ഇന്ത്യന്‍ കമ്പനിക്ക് മാത്രമേ എയര്‍ ഇന്ത്യ വില്‍ക്കാവൂ എന്ന് ആര്‍എസ്എസ് ഉപദേശം നല്കി. യുഎഇയുടെ ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയര്‍വേസ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഏറ്റെടുത്തേക്കാന്‍ താല്പര്യം പ്രകടിപ്പിച്ച വാര്‍ത്ത പുറത്തുവന്നതോടെയാണ് ആര്‍എസ്എസ് രംഗത്തെത്തിയത്. വിദേശ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ വില്‍ക്കരുതെന്നാണ് ആര്‍എസ്എസ് ന്റെ നിലപാട്.