0 Comments

 

ഷാര്‍ജ: ഷാർജയിൽ പ്രവാസി യുവാവ് ഫ്ലാറ്റിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. അല്‍ ഖാന്‍ ഏരിയയില്‍ ഇന്നലെയാണ് സംഭവം. കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. അതേസമയം കൊല്ലപ്പെട്ട യുവാവിനൊപ്പം താമസിച്ചിരുന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

എന്നാൽ ഇരുവരും അഫ്രിക്കന്‍ പൗരന്മാരാണെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിയെന്ന് സംശയിക്കുന്നപ്പെടുന്നയാള്‍ ഒളിവിലാണ്. കൊല്ലപ്പെട്ടയാളും സുഹൃത്തും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ഒടുവില്‍ അത് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് സമീപ ഫ്ലാറ്റിലുള്ളവര്‍ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *