
സംസ്ഥാനത്തെ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഹോര്‍ഡിംഗ്സുകളും പരസ്യബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇത്തരത്തിലുള്ളവ അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു നടപടി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടി ആരംഭിച്ചിട്ടുള്ളത്. ഇതോടെ ആര്‍ച്ചുകള്‍, ഹോര്‍ഡിംഗ്സുകള്‍ തുടങ്ങിയവയെല്ലാം നീക്കം ചെയ്യും. ഇത്തരം ബോര്‍ഡുകള്‍ അപകടത്തിനിടയാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിനും ഡിജിപിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും റോഡ് സുരക്ഷാ അതോറിറ്റി കത്തു നല്‍കിയിരുന്നു.
ഇത്തരം പരസ്യബോര്‍ഡുകള്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും റോഡ് സിഗ്നലുകള്‍ അവഗണിക്കാന്‍ ഇടയാക്കുന്നുവെന്നും കത്തില്‍ വ്യക്തമാകുന്നുണ്ട്. ഇതോടൊപ്പം മഴയിലും കാറ്റിലും ആര്‍ച്ചുകളും ബോര്‍ഡുകളും മറിഞ്ഞു വീണ് അപകമുണ്ടാകുന്നു. തുടർന്നാണ് അതോറിറ്റിയുടെ നിര്‍ദേശം.