
തിരുവനന്തപുരം: വേനൽ മഴ നേരത്തെ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗത്തിന് സാധ്യത കൂടുതൽ. നിലവിൽ സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമാണെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നിലവിൽ സംസ്ഥാനത്ത് 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. എന്നാൽ ഇത്തവണ വേനൽ മഴ നേരത്തെ ലഭിച്ചില്ലെങ്കില്‍ ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിലയിരുത്തല്‍. 2016 ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.