
കറാച്ചി: റെയിൽ പാത മുറിച്ചു കടക്കുന്നതിനിടെ ബസിൽ ട്രെയിനിടിച്ച് വൻ ദുരന്തം. അപകടത്തിൽ 18 ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ആളില്ലാ റെയിൽ ക്രോസ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസിൽ ട്രെയിനിടിച്ചത്. പാക്കിസ്ഥാനിലെ സതേണ്‍ സിന്ദ് പ്രവിശ്യയിലായിരുന്നു അപകടം.
കറാച്ചിയിൽനിന്നും ലാഹോറിലേക്കു പോകുകയായിരുന്ന പാക്കിസ്ഥാൻ എക്പ്രസ് ട്രെയിനാണ് ബസിലിടിച്ചത്. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലെ സുക്കുർ ജില്ലയിലാണ് അപകടമുണ്ടായത്.
നിലവിൽ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. ഇടിയുടെ ആഘാതത്തിൽ ബസ് രണ്ടായി പിളർന്നിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.