
കൊച്ചി: കൊറോണ ഭീതിയിൽ ആഗോള ഓഹരി വിപണികളും വിറച്ചു തുടങ്ങി. പ്രത്യേകിച്ചും അമേരിക്കൻ, ഏഷ്യൻ വിപണികളിൽ സൃഷ്ടിക്കപ്പെട്ട സ്വാധീന ചലനങ്ങൾ ഇന്ത്യൻ ഓഹരിവിപണിയെയും പ്രതികൂലമായി ബാധിച്ചു. ഇന്ന് സെൻസെക്സ് 1,448 പോയിന്റിടിഞ്ഞ് 38,2987ലും നിഫ്റ്റി 431 പോയിന്റ് നഷ്ടത്തിലുമായി 11,201ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്.
വേദാന്ത, ജിൻഡാൽ സ്റ്റീൽ, ഹിൻഡാൽകോ, ഇൻഫോസിസ്, ടി.സി.എസ്., ടാറ്റാ സ്റ്റീൽ, ടാറ്രാ മോട്ടോഴ്സ്, അശോക് ലെയ്ലാൻഡ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ്.ബി.ഐ., കനറാ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവക്കാണ് കനത്ത നഷ്ടം നേരിടേണ്ടിവന്നത്.