
കൊച്ചി: കൊച്ചിയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന രോഗി ഇന്ന് മരിച്ചു. കൊറോണ വൈറസ് സംശയിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ ചികിത്സയിൽ തുടരവെയായിരുന്നു അന്ത്യം.
അതേസമയം മരണകാരണം വൈറൽ ന്യുമോണിയയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മലേഷ്യയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശികൂടിയായ രോഗിയെ കടുത്ത പനിയെ തുടർന്നാണ് ഇന്നലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.