0 Comments

 

തിരുവനന്തപുരം : ഇനി പനി ഇല്ലെങ്കിലും രോഗസാധ്യത ഏറ്റവും കുറഞ്ഞവരില്‍ കോവിഡ് പരിശോധന നടത്തും . പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ പുറത്തുവരാനുള്ള കാലതാമസം പരിഗണിച്ചാണ് നടപടി. ആരോഗ്യവകുപ്പിന്റെ മാനദണ്ഡത്തില്‍ എ കാറ്റഗറി എന്നാല്‍ കോവിഡ് സാധ്യത ഏറ്റവും കുറവുള്ളവര്‍ എന്നാണ്. കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ടല്ലാതെ സമ്പര്‍ക്കമുണ്ടായവരും വിദേശത്തുനിന്നു കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാതെ വരുന്നവരുമാണ് ഈ വിഭാഗത്തില്‍.

പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം എന്നിവ ഉണ്ടെങ്കില്‍ കോവിഡ് പരിശോധന നടത്തണമെന്നായിരുന്നു ഇതുവരെ ഉണ്ടായിരുന്ന നിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പനി ഇല്ലാതെ മറ്റ് ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ പരിശോധന നടത്തണം. ഇതിനു പുറമെ വയറിളക്കത്തെക്കൂടി രോഗലക്ഷണങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. രോഗ സാധ്യത കൂടിയ ബി, സി കാറ്റഗറിയിൽ പനി രോഗലക്ഷണമായി നിലനിർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!