0 Comments

വാ​ഷിം​ഗ്ട​ണ്‍: കൊറോണ വൈറസ് രോഗ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തിൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ​യും ഭ​ര​ണ​കൂ​ട​ത്തെ​യും വി​മ​ർ​ശി​ച്ച മു​ൻ പ്ര​സി​ഡ​ന്‍റ് ബ​രാ​ക് ഒ​ബാ​മ​യ്ക്ക് മ​റു​പ​ടി​യു​മാ​യി ട്രം​പ് രംഗത്ത് വന്നിരിക്കുന്നു. ഒ​ബാ​മ ക​ഴി​വി​ല്ലാ​ത്ത പ്ര​സി​ഡന്‍റായി​രു​ന്നു​വെ​ന്ന് ട്രം​പ് പറയുകയുണ്ടായി. ഞായറാഴ്​ച വൈറ്റ് ഹൗസിലെത്തിയ മാധ്യമങ്ങളോട്​ പ്രതികരിക്കവെയാണ് ട്രം​പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കൊറോണ വൈറസ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ട്രം​പ് ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ൾ നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്നും, അ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സർ‌ക്കാർ പൂ​ർ​ണ​പ​രാ​ജ​യ​മാ​ണെ​ന്നും ഒ​ബാ​മ വിമർശിച്ചിരുന്നു. ഇ​തി​നെ​തി​രാ​യാ​ണ് ട്രം​പ് പ്ര​തി​ക​ര​ണ​വു​മാ​യി രംഗത്ത് വന്നിരിക്കുന്നത്.

കൊറോണ വൈറസ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റ്റും ശ​ക്ത​മാ​ക്കി​യ​തി​ന്‍റെ ഫ​ല​മാ​യി രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് കേസുകളുടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നാ​യെ​ന്നും ട്രംപ് അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *