0 Comments

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : അ​മേ​രി​ക്ക​യി​ല്‍ കൊറോണ വൈറസ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,27,664 ആ​യി ഉയർന്നിരിക്കുന്നു. 90,978 പേ​രാ​ണ് രാ​ജ്യ​ത്ത് കൊറോണ വൈറസ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തു​വ​രെ 3,46,389 പേ​രാ​ണ് കൊറോണ വൈറസ് രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചിരിക്കുന്നത്. 2,70,099 രോ​ഗി​ക​ള്‍ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കിൽ പറയുന്നത്. അ​മേ​രി​ക്ക​യി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 865 കൊറോണ വൈറസ് മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുന്നത്.

ഇ​തേ സ​മ​യ​ത്തി​നി​ടെ കോവിഡ് രോ​ഗം ബാ​ധി​ച്ച​ത് 1,748 പേ​ര്‍​ക്കാണ്. ന്യൂ​യോ​ര്‍​ക്ക് -191 , മ​സാ​ച്യു​സെ​റ്റ്സ്-92, മി​ഷി​ഗ​ണ്‍- 133, ന്യൂ​ജേ​ഴ്സി- 106, കാ​ലി​ഫോ​ര്‍​ണി​യ – 81 ഇ​ല്ലി​നോ​യി​സ്- 48 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലായി 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കൊറോണ വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ​യും രോ​ഗ​ബാ​ധ ഉ​ള്ള​വ​രു​ടെ​യും എ​ണ്ണം. ന്യൂ​യോ​ര്‍​ക്കി​ല്‍ ആ​കെ മ​ര​ണം 28,325 ആ​ണ്. രോ​ഗം റിപ്പോർട്ട് ചെയ്തിരിക്കുന്നവരുടെ എ​ണ്ണം 3,59,847. ന്യൂ​ജേ​ഴ്സി​യി​ല്‍ മ​ര​ണം 10,366. കോവിഡ് രോ​ഗം ബാ​ധി​ച്ച​വ​ര്‍ 1,48,197. മ​സാ​ച്യൂ​സെ​റ്റ്സി​ല്‍ മ​ര​ണം 5,797. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 86,010. ഇ​ല്ലി​നോ​യി​യി​ല്‍ മ​ര​ണം 4,177. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ 94,191.

കാ​ലി​ഫോ​ണി​യ​യി​ല്‍ കൊറോണ വൈറസ് രോ​ഗം റിപ്പോർട്ട് ചെയ്തവർ 80,265. മ​ര​ണം 3,289. പെ​ന്‍​സി​ല്‍​വാ​നി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 65,816 ആ​യിരിക്കുന്നു. 4,503 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. മി​ഷി​ഗ​ണി​ല്‍ മ​ര​ണം 4,891. രോ​ഗം ബാ​ധി​ച്ച​വ​ര്‍ 51,142. ഫ്ളോ​റി​ഡ​യി​ല്‍ ആ​കെ രോ​ഗ​ബാ​ധി​ത​ര്‍ 45,588.1,973 മ​ര​ണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *