0 Comments

രാജ്യത്ത് കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് 24 മണിക്കൂറിനിടയില്‍ ആറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളില്‍ 25,000 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 1,18,447 ആയി ഉയര്‍ന്നു. ഇതില്‍ 66,330 പേരാണ് ചികിത്സയിലുള്ളത്. 3583 ആണ് രാജ്യത്തെ മരണസംഖ്യ. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. ഇന്നലെ മാത്രം 2345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 40,000 കടന്നു.

Leave a Reply

Your email address will not be published. Required fields are marked *