0 Comments

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുകയാണ്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 7,964 കൊറോണ വൈറസ് കേ​സു​കൾ റി​പ്പോ​ര്‍​ട്ട് ചെയ്തിരിക്കുകയാണ്. ഇതോടെ രാജ്യത്തെകൊറോണ വൈറസ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി വർധിച്ചിരിക്കുന്നു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോവിഡ് രോ​ഗ​വ്യാ​പ​ന നി​ര​ക്കാ​ണി​ത്. 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധിച്ച് 265 പേ​ര്‍ക്ക് ജീവൻ നഷ്ടമായി. ഇതോടെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 4,971 ആ​യി വർധിച്ചിരിക്കുകയാണ്.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കൊറോണ വൈറസ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദിനംപ്രതി ഉയരുകയാണ്. 62,228 കോവിഡ് കേ​സു​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​ത്. ഇ​വി​ടെ മ​ര​ണ സം​ഖ്യ 2,098 ആ​യിരിക്കുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!