
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പാര്‍ലമെന്റും പരിസര പ്രദേശങ്ങളും വീണ്ടും അണുവിമുക്തമാക്കിയിരിക്കുന്നു. പാര്‍ലമെന്റ് ജീവനക്കാരായ ആറ് പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി എടുത്തിരിക്കുന്നത്.
പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ് , ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്സില്വകുപ്പുകള്ക്ക് പുറമേ മറ്റ് വിഭാഗങ്ങളിലും ശുചീകരണം നടത്തി . സോഡിയം ഹൈഡ്രോക്ലോറൈഡ് പോലുള്ള രാസ അണുനാശിനികളുപയോഗിച്ചാണ് ശുചീകരണം നടത്തിയിരിക്കുന്നത്. കെട്ടിടങ്ങളുടെ അകത്തും പുറത്തും , വിശ്രമ മുറികളിലുമാണ് ശുചീകരണം നടത്തി. മാര്‍ച്ച് മാസം മുതല്‍ പാര്‍ലമെന്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്.