0 Comments

ച​ണ്ഡി​ഗ​ഡ്: രാജ്യം തിരയുന്ന കൊ​ടും​കു​റ്റ​വാ​ളി വി​കാ​സ് ദു​ബെ ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ലഭിച്ചിരിക്കുന്നു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി​യി​ല്‍ മാസ്ക്ക് ധരിച്ചെത്തിയ വി​കാ​സ് ദു​ബെ​യു​ടെ ചി​ത്രം പതിഞ്ഞിരിക്കുകയാണ്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഹോ​ട്ട​ലി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​നി​ടെ പി​ടി​യി​ലാ​യ ആ​ളാ​ണ് ദു​ബെ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ കാ​ര്യം വെളിപ്പെടുത്തുകയുണ്ടായത്.

എന്നാൽ അ​തേ​സ​മ​യം, വികാസ് ദുബെയുടെ അടുത്ത സഹായി അമർ ദുബെ ഉത്തർപ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായി ഇന്ന് പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയുണ്ടായി. ഉത്തർപ്രദേശിലെ ഹാമിർപൂരിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. നേരത്തെ വികാസിനെ അറസ്റ്റ് ചെയ്യാൻ പോയ പോലീസ് സംഘത്തിലെ എട്ടുപേരെ ഗുണ്ടാസംഘം കൊലപ്പെടുത്തുകയുണ്ടായി. തുടർന്ന് ഒളിവിൽപോയ വികാസ് ദുബെകുറിച്ച് വിവരം നൽകുന്നവർക്ക് 2.5ലക്ഷം രൂപ പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിക്കുകയുണ്ടായി സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!