0 Comments

പത്തനംതിട്ട : പമ്പ ഡാമിന്റെ ഷട്ടറുകള്‍ അടച്ചു. പമ്പാ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ഡാമിൽനിന്ന് കക്കി അണക്കെട്ടിലേക്കുള്ള ഭൂഗർഭതുരങ്കത്തിലൂടെയുള്ള ഒഴുക്ക് കുറഞ്ഞതും കണക്കിലെടുത്താണ് ഞായറാഴ്ച രണ്ടുമണിയോടെ ഡാം തുറന്നത്. ഇന്ന് പുലര്‍ച്ചെയാണ് ഡാം അടച്ചത്. ഇതോടെ പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ക്ക് ആശ്വാസമായി.

ഞായറാഴ്ച വൈകി പമ്പാനദിയില്‍ 30-40 സെന്റിമീറ്റര്‍ ജലനിരപ്പ് ഉയര്‍ന്നു. ഡാമില്‍നിന്ന് തുറന്നുവിടുന്ന വെള്ളം പമ്പാ ത്രിവേണിയിലാണ് പമ്പാനദിയില്‍ ചേരുന്നത്. പ്രദേശത്ത് മഴയ്ക്ക് ശമനമുണ്ടാകുകയും ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമായതിനെ തുടര്‍ന്നാണ് തുറന്ന ആറ് ഷട്ടറുകളും അടച്ചത്.

ജലനിരപ്പ് പൂർണശേഷിയിലെത്തിയതിനെ തുടർന്ന് ശബരിഗിരി പദ്ധതിയുടെ ഭാഗമായ പമ്പാ ഡാം ഞായറാഴ്ച തുറന്നുവിട്ടിരുന്നു. ഡാമിന്റെ ആറ് ഷട്ടറുകൾ അറുപത് സെന്റിമീറ്റർ ഉയർത്തി സെക്കൻഡിൽ 82 ക്യുബിക് മീറ്റർ അധികജലമാണ് പുറത്തേക്കുവിട്ടുകൊണ്ടിരുന്നത്. ഡാമിലെ ജലനിരപ്പ് നിയന്ത്രണവിധേയമാകുംവരെ ഇത് തുടരുമെന്നും നേരത്തെ അറിയിച്ചിരുന്നു.

Author

r1e1v1a1t1@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!