0 Comments

ഇടുക്കി: മണ്ണിടിച്ചിലിൽ മൂന്നാർ പെട്ടിമുടി ദുരന്തത്തിൽ മരണം അമ്പതായി. ദുരന്ത ഭൂമിയിൽ രക്ഷാ പ്രവര്‍ത്തകര്‍ തെരച്ചിൽ തുടരുകയാണ്. പുഴയിൽ നിന്നുമൊക്കെ മൃതദേഹങ്ങൾ വീണ്ടെടുത്ത സാഹച്ചര്യമുണ്ടായി. ഇനി കണ്ടെത്തന്നുള്ള 20 പേരിൽ കുട്ടികളാണേറെയും. തെരച്ചിലിന്റെ ഭാഗമായുള്ള രക്ഷാപ്രവർത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കനത്ത മഴയും വെള്ളക്കെട്ടും ഉരുൾപ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമൊക്കെയാണ് തെരച്ചിൽ ദുഷ്കരമാക്കുന്നത്. ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചിൽ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം.

പതിനഞ്ച് കുട്ടികളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ട് തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങൾ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ. ഡിഎൻഎ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.

Author

r1e1v1a1t1@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!