
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുൾപ്പെട്ട ബംഗളൂരു മയക്കുമരുന്ന് കള്ളപ്പണബിനാമി കേസിൽ ഇന്നലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും കൂട്ട റെയ്ഡ് നടത്തിയത് കേന്ദ്ര ഏജൻസികൾ അതിരുവിടുന്നെന്ന് മുഖ്യമന്ത്രി വിമർശിച്ച് 48 മണിക്കൂർ തികയും മുൻപെ.തിരുവനന്തപുരത്തും കണ്ണൂരിലും ഒരേസമയം നടത്തിയ ഏഴ് റെയ്ഡുകൾ സി.ആർ.പി.എഫിനെയും കർണാടക പൊലീസിനെയും വിന്യസിക്കുകയും എന്നാൽ കേരളാ പൊലീസിനെ അറിയിക്കുകയും ചെയ്തില്ല.
അതേസമയം, വിവരമറിഞ്ഞെത്തിയ സംസ്ഥാന പൊലീസിനെ റെയ്ഡ് സ്ഥലങ്ങളിൽ കടക്കാൻ ഇ.ഡി അനുവദിച്ചില്ല.ബിനീഷിനെതിരായ കേസിൽ ഇ.ഡിയുടെ ബംഗളൂരുവിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ശിവശങ്കറിനും സ്വപ്നയ്ക്കുമെതിരായ കള്ളപ്പണക്കേസിൽ കൊച്ചി യൂണിറ്റും നടപടികളുമായി മുന്നോട്ടാണ്.