
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നും റെയ്ഡ് രാഷ്ട്രിയ പ്രേരിതമാണെന്നും സിപിഎം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവെയ്ലബിള് സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇഡി നടപടിയെ കുറിച്ചുള്ള വിലയിരുത്തൽ.
കേസില്‍ ഇടപെടില്ലെന്നും എന്നാല്‍ കുടുംബം നിയമനടപടി സ്വീകരിക്കുമെന്നും സിപിഎം അറിയിച്ചു. രാഷ്ട്രീയ താത്പര്യത്തോടെയുള്ള ഇത്തരം നടപടികളെ തുറന്ന് കാണിക്കുന്ന പ്രചാരണങ്ങള്‍ നടത്താനും സിപിഎം തീരുമാനിച്ചു. 26 മണിക്കൂര്‍ സമയം നീണ്ട പരിശോധനയ്ക്ക് ശേഷം ഇന്ന് ഉച്ചയോടെയാണ് ഇഡി, കര്‍ണാടക പോലീസ്, സിആര്‍പിഎഫ് എന്നീ സംഘം ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മടങ്ങിയത്.