
സിപിഐ(എം) സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞു കോടിയേരി ബാലകൃഷ്ണൻ . എ. വിജയരാഘവൻ താത്കാലിക ചുമതല നിർവഹിക്കും. വാർത്താകുറിപ്പിലൂടെയാണ് കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിയുന്നതായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ക്തമാക്കിയത് . ശാരീരിക അസ്വസ്ഥതകൾ കാരണങ്ങളാൽ താൻ സ്ഥാന മൊഴിയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമേകേടുകളുമായി അറസ്റ്റിലായി ബിനീഷ് കോടിയേരി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിലനിൽക്കെയാണ് കോടിയേരി ബാലകൃഷ്ണന്റെ അവധിയിൽ പ്രവേശിക്കുന്നത് .തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഈ പിന്മാറ്റം.