
രോഗബാധിതരുടെ എണ്ണം കുറയുന്നതിനാൽ സംസ്ഥാനത്ത് കൊവിഡ് നിയമ ലംഘനങ്ങൾ കൂടുന്നു . പകർച്ചാവ്യാധി നിയന്ത്രണ ഓർഡിനൻസ് സർക്കാർ ഭേദഗതി ചെയ്തിട്ടുണ്ട്. മാസ്ക് ധരിക്കാത്തവർക്കും നിരത്തിൽ തുപ്പുന്നവർക്കും 500 രൂപ പിഴയും വിവാഹ ചടങ്ങിൽ നിയമം ലംഘിച്ചാൽ 5000 രൂപ പിഴയും ചുമത്തനാണ് തീരുമാനം. വിവാഹച്ചടങ്ങളിലെ നിയമലംഘത്തിന് പിഴ ആയിരത്തിൽ നിന്ന് അയ്യായിരമായിട്ടാണ് ഉയർത്തിയത്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് രോഗവ്യാപന സാധ്യ്ത കൂട്ടുമെന്നാണ് ആശങ്ക . പിഴ ഉയർത്തുന്നതിലൂടെ ഒരു പരിധി വരെ ഇതിന് തടയിടാൻ പറ്റുമെന്ന് വിശ്വാസത്തിലാണ് സർക്കാർ. ആവർത്തിച്ചാൽ നിയമ നടപടി സ്വീകരിക്കും.
പിഴയുടെ വിശദവിവരങ്ങൾ ചുവടെ :
മാസ്ക് ധരിക്കാത്തവർക്കും നിരത്തിൽ തുപ്പുന്നവർക്കും – 500 രൂപ
വിവാഹച്ചടങ്ങിൽ 50ൽ കൂടുതൽ ആളുകൾ കൂടിയാൽ – 5000 രൂപ .
മരണച്ചടങ്ങുകളിലെ നിയമ ലംഘത്തിന് – 2000 രൂപ .
പൊതു ചടങ്ങുകളിൽ നിയമ ലംഘത്തിന് – 3000 രൂപ .
കടകളുടെ മുൻപിൽ സാമൂഹിക അകലം ഉറപ്പാക്കിയില്ലെങ്കിൽ – 3000 രൂപ
നിയന്ത്രിത മേഖലകളിൽ കടകളോ ഓഫീസോ തുറന്നാൽ – 2000 രൂപ .
ആൾക്കൂട്ട നിയന്ത്രണം ലംഘിച്ചാൽ – 5000 രൂപ,
ക്വാറന്റീൻ ലംഘനത്തിന് -2000 രൂപ
ലോക്ക് ഡൗൺ ലംഘനത്തിനും രോഗവ്യാപന മേഖലകളിൽ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്താൽ -500 രൂപ .