0 Comments

മലപ്പുറം : തേഞ്ഞിപ്പലം ചേലേമ്പ്ര ദേശീയപാതയിൽ നവദമ്പതിമാർക്ക് ബൈക്ക് അപകടത്തിൽ ദാരുണാന്ത്യം . വേങ്ങര കണ്ണമംഗലം മാട്ടിൽ കെ.ടി.സലാഹുദ്ദീന്‍ (25) ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് കുറ്റീരി നാസറിന്റെ മകള്‍ ഫാത്തിമ ജുമാന(19) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.സലാഹുദ്ദീന്റെ ശരീരത്തിലൂടെ ലോറി കയറിറങ്ങിയാതയാണ് മരണ കാരണം. 10 ദിവസം മുമ്പായിരുന്നു ഇവരുടെ വിവാഹം.ശനിയാഴ്ച ഫറോക്ക് പേട്ടയിലുള്ള ജുമാനയുടെ പിതൃസഹോദരിയുടെ വീട്ടിലേക്ക് വിരുന്നിന് വരുന്നതിനിടെയായിരുന്നു അപകടം. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .

ചേലേമ്പ്ര സ്പിന്നിങ് മില്ലിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കവയേയാണ് ബൈക്ക് നിയന്ത്രണംതെറ്റി മറിയുകയും എതിരെ വന്ന ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് ദമ്പതിമാര്‍ തെറിച്ച് വീഴുകയുമായിരുന്നു.സലാഹുദ്ദീൻ സംഭവസ്ഥലത്തുവെച്ചും ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത് .
ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​ൻ്റെ മകളാണ് മരിച്ച ഫാത്തിമ ജുമാന. മാതാവ്: ഷഹർബാനു. സഹോദരങ്ങൾ: സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *