0 Comments

ശ്രീനഗർ: ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഉയർന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ച.മഞ്ഞുവീഴ്ച ശക്തമായതോടെ ശ്രീനഗർ- ലഡാക്ക് പാത അടച്ചു .ഇവിടിങ്ങളിൽ കനത്ത മഴയും പെയ്യുന്നുണ്ട്.ഇതോടെ ചൂടിന് ശമനമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.തിങ്കളാഴ്ചയോടെ മഴ കുറയുമെന്നും കാലാവസ്ഥ സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ സോനമാർഗ് .ജമ്മു കശ്മീരിൽ ഗുൽമാർഗ്, ബാരാമുള്ള ജില്ല ലഡാക്കിലെ സോജില ചുരുത്തിലും ദ്രാസിലും മഞ്ഞുവീഴ്ച ശക്തമായതായാണ് റിപ്പോർട്ടുകൾ. ലഡാക്കിനെയും ജമ്മു കശ്മീരിനെയും സോജിലാചുരത്തെയും ബന്ധിപ്പിക്കുന്ന റോഡാണ് അടച്ചത്.വടക്കൻ കശ്മീരിലെ ബന്ദിപൊര ജില്ലയിലെ ഗുരെസിലും മഞ്ഞുവീഴ്ചയുണ്ട്. ലഡാക്കിനെയും ജമ്മു കശ്മീരിനെയും സോജിലാചുരത്തെയും ബന്ധിപ്പിക്കുന്ന റോഡാണ് അടച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് റോഡ് താൽക്കാലികമായി അടച്ചതെന്ന് അധികൃതർ അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *