0 Comments

കാൻബറ∙ കുടുംബവും സാമൂഹിക അകലം പാലിക്കാതെ ചേരുന്ന ഒത്തുചേരലുകൾ നിർത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ക്രിസ്മസ് ആഘോഷിക്കാനാകില്ലെന്ന മുന്നറിയിപ്പുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കോവിഡ്–19 കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കാനഡയിൽ ക്രിസ്മസ് ആഘോഷങ്ങളും പ്രതിസന്ധിയിലാണ് . അടുത്ത കുറച്ച നാളുകളിൽ നമ്മൾ എങ്ങനെയാണോ സമൂഹത്തിൽ ഇടപെടുന്നത് അത് നിശ്ചയിക്കും ക്രിസ്മസിന്റെ സാഹചര്യം എങ്ങനെ ആകുമെന്നും എന്നും ട്രൂഡോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഒക്ടോബർ 12ന് നടന്ന താങ്ക്സ്ഗിവിങ് ചടങ്ങുകളോട് അനുബന്ധിച്ച് കാനഡയിലെ ജനങ്ങൾ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒത്തുകൂടിയിരുന്നു. ഇതിനുപിന്നാലെ കോവിഡ് കേസുകൾ വർധിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും മരിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ടായി. നിലവിൽ 2,90,705 പേരാണ് കാനഡയിൽ രോഗബാധിതർ. 10,885 പേർ മരിക്കുകയും ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *