0 Comments

മുംബൈ: തിങ്കളാഴ്ച മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ തുറക്കാൻ അനുവദിക്കും. പാലിക്കേണ്ട കോവിഡ് സുരക്ഷ മുന്‍കരുതലുകള്‍ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും സംസ്ഥാന സര്‍ക്കാർ അറിയിച്ചു. ലോക്കഡോൺ മുതൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ബി ജെ പി ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി രംഗത്തെത്തിയിരുന്നു .

ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയും പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു . കഴിഞ്ഞയാഴ്ച ആരാധാനാലയങ്ങള്‍ തുറക്കുമെന്ന് ഉദ്ധവ് താക്കറെ അറിയിച്ചിരുന്നു . കൂടാതെ, ദീപാവലിക്കു ശേഷം സ്‌കൂളുകള്‍(9-12 ക്ലാസ്സുകള്‍) തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *