
ആലുവ : രോഗികൾക്ക് കൂടിയ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ചു നൽകിയത് ശ്രദ്ധയിൽപ്പെട്ട സമീപത്തെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനു തോന്നിയ സംശയമാണ് വ്യാജ ഡോക്ടറുടെ അറസ്റ്റിൽ കലാശിച്ചത്. ഫാർമസിസ്റ്റ് ആയിരുന്ന ഇവർ പരിശോധനക്കെത്തിയ എടത്തല പോലീസ് എംബിബിഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ നൽകിയത് ഡിപ്ലോമ സർട്ടിഫിക്കറ്റ ആയിരുന്നു.
ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിലെ ഡോക്ടർ റാന്നി വടശേരി ചെറുപുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്ണൻ (45) ആണ് പിടിയിലായത്. ഇവർ രണ്ടു മാസമായി ഇവിടെ രോഗികളെ പരിശോധിക്കുന്നുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ഇവർ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത് . പോലീസ് പരിശോധനക്ക് എത്തിയപ്പോൾ സംഗീത രോഗികളെ പരിശോദിക്കുകയും ,സെര്ടിഫിക്കറ്റുകൾ പരിശോദിച്ചപ്പോൾ വ്യാജമാണെന്ന് തെളിഞ്ഞു.കോവിഡ് പരിശോധനക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. ഇവർ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന അന്വേഷിക്കാൻ ആയി എടത്തല പോലീസ് ഇൻസ്പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.