0 Comments

മുംബൈ: നവി മുംബൈയിലെ വാശിയിൽ നിന്ന്​ ഗോവയിലേക്ക് പോയ ട്രാവലർ നദിയിലേക്ക്​ മറിഞ്ഞ്​ അഞ്ച്​ മലയാളികൾ മരിച്ചു. എട്ടുപേർക്ക്​ പരിക്കേറ്റു. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ്​ അപകടം. നിയന്ത്രണം വിട്ട വാഹനം പാലത്തിൽ വെച്ച്​ ട്രക്കുമായി കൂട്ടിയിടിച്ച്​ നദിയിലേക്ക് മറിയുകയായിരുന്നു. പാലത്തിൽ നിന്ന് 50 അടി താഴ്ചയിലേക്കാണ്​ ട്രാവലർ മറിഞ്ഞത്​.

തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ്​ മരിച്ചത്​.

നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ്​ പരിക്കേറ്റത്​.പരിക്കേറ്റവരെ സമീപത്തെ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!