
തിരുവനന്തപുരം: ഡിജിപി സ്ഥാനത്തു നിന്നും ബെഹ്റയെ മാറ്റിയേക്കും.ഇദ്ദേഹത്തെ ചുമതലകളിൽ നിന്നും മാറ്റുന്നതു സംബന്ധിച്ച തീരുമാനങ്ങൾ ജനുവരിയോടെ ഉണ്ടാകും.
ക്രമാസമാധാന ചുമതലയിൽ മൂന്നു വര്‍ഷം പൂർത്തിയാക്കിയാൽ ഉദ്യോഗസ്ഥരെ മാറ്റുന്നതാണ് പതിവ് രീതി.അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് കമ്മീഷൻ അറിയിച്ചു.
ബെഹ്റ സർവീസിൽ നിന്നും വിരമിക്കുന്നത് 2021 ജൂണിലാണ്.ഇദ്ദേഹം 4 വർഷമായി സർവീസിൽ ഉണ്ട്. മൂന്നുവര്‍ഷത്തിലേറെയായി പോലീസ് മേധാവി പദവിയിൽ തുടരുന്നവരെ തിരഞ്ഞെടുപ്പു സമയത്തു കമ്മീഷൻ മാറ്റാറുണ്ട് .
സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുക യു.പി.എസ്.സി മാനദണ്ഡങ്ങൾ പ്രകാരമുള്ള ചുരുക്കപ്പട്ടികയിൽ നിന്നുമാണ്.