
മൂവാറ്റുപുഴ:തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയുടെ വീട്ടിനുള്ളിൽ വച്ച് ചാരായം പിടിച്ചെടുത്തു.കൂത്താട്ടുകുളം നഗരസഭയിലേക്കു മത്സരിക്കുന്ന മേരിയുടെ ഭർത്താവായ കെ എ സക്കറിയ ആണ് വീട്ടിനുള്ളിൽ ചാരായം വാറ്റിയത്. ഇയാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ഇടയാറിൽ വീട്ടിനുള്ളിൽ വച്ച് ചാരായം വറ്റുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നത്.മൂന്നര ലിറ്റർ ചാരായവും ഒന്നര ലിറ്റർ വിദേശ മദ്യവും അടുത്ത വറ്റിനായി തയ്യാറാക്കി വച്ചിരിക്കുന്ന 50 ലിറ്റർ വാഷ്,കുക്കർ എന്നിവയും പിടിച്ചെടുത്തു.
തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് ചാരായം വാറ്റിയതെന്നു ഇയ്യാൾ പോലീസിൽ മൊഴി നൽകി