
ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തന്നെ കേരളത്തിലെത്തിയേക്കുമെന്നു സൂചന.ആലപ്പുഴ ബൈപാസ് ഉദ്ഘാടനത്തിനെത്താനാണ് സാധ്യതയുള്ളത്.ഇക്കാര്യം അറിയിച്ചത് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരന്റെ ഓഫീസ് ആണ്.
കേന്ദ്രത്തിനു കീഴിലുള്ളതാണ് ബൈപാസ് പദ്ധതി അതിന്റെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുന്നത് സന്തോഷമുള്ള കാര്യമാണ്,പദ്ധതിക്ക് അതിലൂടെ കൂടുതൽ പ്രാധാന്യം ലഭിക്കുമെന്നും ജി സുധാകരൻ പറഞ്ഞു.