0 Comments

കാത്തിരിപ്പുകൾക്കും,തർക്കങ്ങൾക്കും
വിരാമം,സംസ്ഥാനത്ത് സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം. മുഖ്യമന്ത്രിയും സിനിമാ സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. സംഘടനകള്‍ മുന്നോട്ട് വെച്ചഉപാധികള്‍മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു.തിയറ്ററുകള്‍ തുറക്കുന്ന തിയതി ഇന്ന് വൈകിട്ട് പ്രഖ്യാപിക്കുവാനും യോഗത്തില്‍ തീരുമാനമായി. വിനോദ നികുതി ഒഴിവാക്കുക, ലൈസന്‍സ് ഫീസ് ആറ് മാസത്തേക്ക് എടുത്തുകളയുക. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ മാത്രം പ്രദര്‍ശമെന്ന തീരുമാനത്തില്‍ ഇളവ് എന്നിവയടങ്ങുന്നതായിരുന്നു സിനിമാ സംഘടനകളുടെ ആവശ്യം.വിനോദ നികുതി ഒഴിവാക്കിയാല്‍ 50 ശതമാനം സീറ്റിങിലെ പ്രതിസന്ധി മറികടക്കാമെന്ന തീരുമാനമായി. തിയറ്റര്‍ ഉടമകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ സാവകാശവും നല്‍കിയിട്ടുണ്ട്. ഒമ്പത് മണി വരെ തിയറ്റര്‍ പ്രവര്‍ത്തനമെന്നതില്‍ മാസ്റ്ററിന് ഇളവ് നല്‍കും. വിജയ് സിനിമയുടെ ദൈര്‍ഘ്യം മൂന്നര മണിക്കൂറായതിനാലാണ് ഇത്. മാസ്റ്റർനാളെ തിയറ്ററുകളില്‍ പരീക്ഷണ പ്രദര്‍ശനം നടത്തും.ഇതിന് മുന്നോടിയായി നിർമ്മാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നുണ്ട്. ഷൂട്ടിംങ് പൂർത്തിയായ ഒരുപാട് ചിത്രങ്ങൾ മുൻഗണനാ അടിസ്ഥാനത്തിൽ റിലീസ് ചെയ്യുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തും.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!