0 Comments

ഇടത്പക്ഷ സർക്കാറിൻ്റെ അവസാന ബഡ്ജറ്റ് ജനകീയമാണെന്ന സൂചനയുമായി ധനകാര്യവകുപ്പ്മന്ത്രി ഡോ.ടി.എം തോമസ് ഐസക്. ബഡ്ജറ്റിൽ കൈയ്യടി നേടുന്ന ധാരാളം പദ്ധതികൾഉൾപ്പെടുത്തിയിട്ടുണ്ടന്നും തോമസ് ഐസക് വ്യക്തമാക്കി. കൂടുതൽ വിശദാംശങ്ങൾ ബഡ്ജറ്റ് അവതരണത്തിന് മുൻപ് വെളിപ്പെടുത്തുന്നത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും, ബഡ്ജറ്റിൻ്റെ ഉള്ളടക്കം സംബന്ധിച്ച് ചില സൂചനകൾ ധനമന്ത്രി നൽകുകയും ചെയ്തിട്ടുണ്ട്. സൂചനകളിൽ നിന്നും ക്ഷേമപെൻഷനുകൾ ഉയർത്താനും, ശബള പരിഷ്ക്കരണം നടപ്പാക്കാനുമുള്ള തീരുമാനമുള്ളതായി പറഞ്ഞിരിക്കുന്നു. ജനുവരി15ന്ബഡ്ജറ്റ്അവതരിപ്പിക്കുന്നതിനായി അവസാനവട്ട മിനുക്ക്പണിയിലാണ് തോമസ് ഐസക്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *