0 Comments

എൻ.സി.പിയിലെ തർക്കം പരിഹരിക്കാത്ത പശ്ചാത്തലത്തിൽ മാണി.സി. കാപ്പൻ MLA ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച മന്ത്രി എ.കെ ശശീന്ദ്രനും, മാണി.സി.കാപ്പനുമായി മുഖ്യമന്ത്രി പ്രത്യേകം ചർച്ചകൾ നടത്തിയിരുന്നു. ചർച്ച അലസിപ്പിരിയുകയും എൻ.സി.പി പിളരുമെന്ന രീതിയിൽ ചർച്ചകൾ വരികയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മാണി സി.കാപ്പൻ വീണ്ടും, മുഖ്യമന്ത്രിയെ കാണുന്നത്.പാലാ സീറ്റിൻ്റെ കാര്യത്തിൽ മാണി.സി. കാപ്പൻ വിട്ടുവീഴ്ചക്ക് തയ്യാറല്ല. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്ററും ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുന്നണി മാറ്റം സംബന്ധിച്ച് എൻ.സി.പിയുടെ അന്തിമ തീരുമാനം വൈകുന്നതിനാൽ യു.ഡി.എഫ് ലെ മുന്നണി ചർച്ചകളും നീളുകയാണ്.ഭരണതുടർച്ച ലക്ഷ്യമിടുന്ന സർക്കാർ എൻ സി.പിയെ മുന്നണിയിൽ നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നാണ് സൂചനകൾ.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *