
കർഷക പ്രക്ഷോഭത്താൽ വിവാദമായ കേന്ദ്ര സർക്കാരിൻ്റെ കാർഷിക നിയമം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകും വരെ നിയമങ്ങൾ നടപ്പാക്കാൻ പറ്റില്ല. കർഷകർ ഉയർത്തിയ പ്രശ്നം പരിഹരിക്കാൻ, സാമ്പത്തിക വിദഗ്ദ്ധനായ അശോക് ഗുലാത്തി, ഹസ്രിമത് മൻ, പ്രമോദ്ജോഷി എന്നിവരടങ്ങുന്ന സ്ഥിതിയാണ് സുപ്രീം കോടതി രൂപീകരിച്ചിരിക്കുന്നത്. വിധിന്യായത്തിൽ കർഷകരുടെ ഭൂമി സംരക്ഷിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ വ്യക്തമാക്കി.കരാർ കൃഷിക്കായി കർഷകരുടെ ഭൂമി വിൽക്കാനാവില്ലന്ന ഇടക്കാല നിയമം പാസാക്കുമെന്നും കോടതി വ്യക്തമാക്കി. സ്റ്റേ താൽക്കാലികം മാത്രമാണ്. പ്രശ്നംചർച്ചയിലൂടെ രമ്യമായി പരിഹരിക്കണമെന്ന് കോടതി നിർദ്ദേശത്തെ കർഷക സംഘടനകളും, കേന്ദ്ര സർക്കാരും സ്വാഗതം ചെയ്തത് ശുഭസൂചനയാണ്. എങ്കിലും, അന്തിമ തീരുമാനം അറിയുംവരെ സമരം തുടരുമെന്നാണ് കർഷക സംഘടനകളുടെ നിലപാട്.