
സംസ്ഥാനത്ത് കൊവിഡ് വാക്സിൻ ഇന്ന് രാവിലെയെത്തും.രാവിലെ പതിനൊന്ന് മണിയോടുകൂടി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുംബൈയിൽ നിന്നുമാണ് വാക്സിൻ എത്തുക. 12000 ഡോസ് വാക്സിൻ വീതമുള്ള 25 പെട്ടികളാണ് ആദ്യഘട്ടത്തിൽ എത്തുക. ജില്ലാ കളക്ടറുടെ നേത്യത്വത്തിലായിരിക്കും വാക്സിൻ സ്വീകരിക്കുക. സ്വീകരിച്ച വാക്സിൻ റോഡ് മാർഗം എറണാകുളം ജനറൽ ഹോസ്പിറ്റലിലേക്ക് മാറ്റും. പിന്നീട് പത്ത്പെട്ടികൾ റോഡ്മാർഗം കോഴിക്കോട്ടേക്ക് നൽകും. മറ്റ് ജില്ലകളിലേക്കും വാക്സിൻ ഇവിടെ നിന്നാണ് നൽകുക. എറണാകുളം ജില്ലയ്ക്ക് 180000 ഡോസ് വാക്സിനും, 134000 ഡോസ് വാക്സിൻ കോഴിക്കോടിനും, 119000 ഡോസ് വാക്സിൻതിരുവനന്തപുരത്തിനുമാണ് നൽകിയിരിക്കുന്നത്.