0 Comments

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ പദ്ധതി പിരിച്ച് വിടില്ലന്ന് കെപി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.ലൈഫ്മിഷൻ പദ്ധതി എടുത്ത് കളയുമെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. സാധാരണക്കാരുടെ പ്രതീക്ഷക്കൊപ്പമായിരുക്കും സർക്കാർ അധികാരത്തിൽ വന്നാൽ നിൽക്കുകയെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ലൈഫ്മിഷൻ പദ്ധതി എടുത്ത് കളയുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞത് വൻ വിവാദമായിരുന്നു.ഹസൻ്റെ പ്രസ്താവന തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന വിലയിരുത്തൽ കോൺഗ്രസിനുമുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി പ്രസിഡൻ്റിൻ്റെ പുതിയ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!