0 Comments

വീണ്ടും, വിവാദ പ്രസ്താവനയുമായി കെ.മുരളീധരൻ എം.പി. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ- റെയിൽ പദ്ധതി ചവറ്റുകൊട്ടയിൽ എറിയുമെന്നായിരുന്നു മുരളീധരൻ്റെ പ്രസ്താവന. കോഴിക്കോട് നടന്ന പാർട്ടി പരിപാടിക്കിടയിലായിരുന്നു മുരളീധരൻ്റെ പരസ്യ പ്രസ്താവന. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ 4 മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് കെ-റെയിൽ.കേരളത്തിൽ ധാരാളം വിമാനത്താവളങ്ങളുള്ളപ്പോൾ എന്തിനാണ് കെ- റെയിലെന്നാണ് മുരളീധരൻ്റെ ചോദ്യം. കോടികൾ മുടക്കിയുള്ള കെ-റെയിലിൻ്റെ ആവശ്യം നിലവിൽ കേരളത്തിനില്ല.ഇതിൻ്റെ പേരിൽ പത്ത് വോട്ട് കുറഞ്ഞാലും പ്രശ്നമില്ലന്ന് പറഞ്ഞ മുരളീധരൻ, ഇത് യു.ഡി.എഫ് പൊതുതീരുമാനമാണെന്നും കൂട്ടിച്ചേർത്തു. ലൈഫ്മിഷൻ പദ്ധതിയോട് എതിർപ്പില്ലന്ന് പറഞ്ഞ മുരളീധരൻ, ഇതിലെ അഴിമതിയാണ് തുറന്ന് കാട്ടിയതെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *