0 Comments

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയെ നേരിടാൻ ബദൽ സംവിധാനവുമായി സംസ്ഥാന കോൺഗ്രസ് നേതൃത്വം. ഇതിലൂടെ ഇടത് തേരോട്ടം തടയുകയാണ് യു.ഡി.എഫ് ലക്ഷ്യം.ഇത് സംബന്ധിച്ച്  രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.    “ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി യുഡിഎഫ് കേരളത്തിൽ അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കും. Minimum Income Guarantee Scheme എന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങളുടെ അക്കൗണ്ടിൽ പ്രതിമാസം 6000 രൂപ ഉറപ്പുവരുത്തും. നമ്മുടെ സംസ്ഥാനത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയും. ന്യായ് പദ്ധതി പൂർണതോതിൽ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും”

പോസ്റ്റിന് പ്രതികൂലമായും, അനുകൂലമായും നിരവധി കമൻ്റുകൾ വന്ന് നിറയുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടമാണ് കോൺഗ്രസ് കേരളത്തിൽ നടത്തുവാൻ ഉദ്ദേശിക്കുന്നത്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *