0 Comments

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ വിവാദഭൂമിപ്രശ്നത്തിൽ, പരാതിക്കാരിയായ വസന്തഭൂമി സ്വന്തമാക്കിയത് നിയമ വിരുദ്ധമായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറുടെ റിപ്പോർട്ട്.പുറമ്പോക്കിൽ കഴിഞ്ഞിരികുന്നവർക്കായി നൽകിയ പട്ടയം വില കൊടുത്ത് വാങ്ങിയത് നിയമാനുസൃതമല്ലെന്ന് കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ പതിച്ച് കിട്ടിയ പട്ടയം നിശ്ചിത വർഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പാലിക്കാതെയാണ് പട്ടയം ഉൾക്കൊള്ളുന്ന ഭൂമി വസന്തവാങ്ങിയത്. ഇക്കാര്യത്തിൽ പട്ടയം വസന്തക്ക് നൽകിയ തഹസിൽദാർക്ക് വീഴ്ചപറ്റിയതായും റിപ്പോർട്ടിലുണ്ട്.ഇതോടെ ഭൂമി തൻ്റേതാണന്ന രീതിയിൽ പ്രചരണം നടത്തിയ വസന്തയുടെ കള്ളത്തരവും പൊളിഞ്ഞിരിക്കുകയാണ്. കളക്ടറുടെ റിപ്പോർട്ട് പരാതിക്കാരായ കുട്ടികൾക്ക് അനുകൂലമാകാനും സാധ്യതയുണ്ട്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *