0 Comments

തമിഴ്നാട് ജെല്ലിക്കെട്ടിൽ നാല് പേർക്ക് പരിക്ക്. പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമാണ്. മധുര ആവണിയാപുരത്താണ് അപകടം നടന്നത്. പരിക്കേറ്റ നാല് പേരെയും ആവണിയാപുരം ഗവൺമെൻ്റ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.ഇതിനിടെ ജെല്ലിക്കെട്ട് സന്ദർശിക്കുവാനായി കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആവണിയാപുരത്ത് എത്തും. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയും, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതും ഇന്ന് തമിഴ്നാട്ടിൽ എത്തുന്നുണ്ട്. കനത്ത സുരക്ഷാ മുൻകരുതലുകളോടെയാണ് ഇത്തവണ ജെല്ലിക്കെട്ട്. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ ജനക്കൂട്ടത്തിന് നിയന്ത്രണമുണ്ട്. മത്സരിക്കുന്നവരും, മാധ്യമ പ്രവർത്തകരുമുൾപ്പെടെ എല്ലാവരും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി എത്തിയാൽ മാത്രമേ ജെല്ലിക്കെട്ടിൽ പ്രവേശിപ്പിക്കുകയുള്ളു.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!