0 Comments

നാടിനെ നടുക്കി സുത്താൻ ബത്തേരിയിൽ വാഹനാപകടം.പിക്അപ് വാൻ മരത്തിലിടിച്ച് രണ്ടു മരണം. വയനാട് മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണു മരിച്ചത്. രാവിലെ ഏഴരയോടെ കൊളഗപ്പാറ കവലയിലാണ് അപകടം.മുസ്തഫയും ഷമീറും സഞ്ചരിച്ചിരുന്ന പിക് അപ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ബത്തേരിയില്‍നിന്ന് അഗ്നിശമനസേനാംഗങ്ങള്‍ എത്തി വാഹനം വെട്ടിപ്പൊളിച്ചശേഷമാണ് ഇരുവരെയും പുറത്തെത്തിച്ചത്.ആശുപത്രിയിലെത്തിക്കും മുന്‍പുതന്നെ മരിച്ചിരുന്നു. പിക് അപ്പില്‍ കപ്പ പട്ടണങ്ങളിലെത്തിച്ചു കച്ചവടം നടത്തുന്നവരാണ് മുസ്തഫയും, ഷമീറും. ഇരുവരുടെയുടെയും വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *