0 Comments

കാർഷക പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ നിന്നും സമിതിയില്‍നിന്നും ഭൂപീന്ദര്‍സിംഗ് മന്‍ പിന്മാറി. കര്‍ഷകരുടേയും ജനങ്ങളുടേയും വികാരം പരിഗണിച്ചാണ് തീരുമാനമെന്ന് ഭൂപീന്ദര്‍ സിംഗ്മന്‍ പ്രസ്താവനയില്‍ അറിയിച്ചു.”പഞ്ചാബിന്റെയോ, രാജ്യത്തെ കര്‍ഷകരുടെയോ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചാബിന്റെയും കര്‍ഷകരുടേയും താല്‍പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ എനിക്ക് വാഗ്ദാനം ചെയ്ത ഏതു സ്ഥാനത്ത് നിന്നും പിന്മാറാന്‍ തയ്യാറാണ്.

ഒരു കര്‍ഷകനെന്ന നിലയിലും ഒരു യൂണിയന്‍ നേതാവെന്ന നിലയിലും കര്‍ഷക സംഘടനകളിലും പൊതുജനങ്ങളിലും പൊതുവെ നിലനില്‍ക്കുന്ന വികാരങ്ങളും ആശങ്കകളും കണക്കിലെടുത്താണ് തീരുമാനം. വിദഗ്ധ സമിതിയില്‍ നിന്ന് ഞാന്‍ പിന്മാറുന്നു. ഞാന്‍ എല്ലായ്‌പ്പോഴും എന്റെ കര്‍ഷകര്‍ക്കൊപ്പവും പഞ്ചാബിനൊപ്പവും നില്‍ക്കുന്നു” സമിതിയുടെ തുടക്കത്തിൽ തന്നെ, കർഷക പ്രക്ഷോഭത്തിൻ്റെ നേതൃസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനത്തിൻ്റെ പ്രതിനിധി ആരോപണയുമായി പിന്മാറിയത്
കേന്ദ്രസർക്കാരിനും തിരിച്ചടിയായിരിക്കുകയാണ്.

Author

sreelalidukki@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!