
മദ്യവിലവർധനവ് പ്രാബല്യത്തിൽ വരുത്താനുള്ള സർക്കാർ തീരുമാനത്തിൽ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മദ്യ മുതലാളിമാർ എ.കെ.ജി സെൻ്ററിൽ എത്തി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. അസംസ്കൃത വസ്തുക്കളുടെ വിലയിൽ വർധനവ് വരാത്ത സാഹചര്യത്തിലും വില വർധിപ്പിക്കാനുള്ള തീരുമാനം സംശയാസ്പദമാണ്. കോടി ക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.ചെന്നിത്തല പറഞ്ഞു.കഴിഞ്ഞ ദിവസമാണ് മദ്യത്തിന് 7% വില വർധിപ്പിക്കുവാൻ സർക്കാർ തീരുമാനിച്ചിരുന്നു.ബിവറേജ് കോർപ്പറേഷൻ എം.ഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ബിയർ, വൈൻ തുടങ്ങിയവയ്ക്ക് വിലവർധനവ് ബാധകമല്ല.എന്നാൽ, ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്.