0 Comments

ക​ണ്ണൂ​ർ: ക​ടു​ത്ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ഇ ​ബു​ൾ ജെ​റ്റ് സോ​ഹ​ദ​ര​ൻ​മാ​രു​ടെ വാ​ഹ​ന​ത്തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്.

പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്തി വ്ലോഗർമാർക്കെതിരെ കേസെടുത്തതായി കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചു. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത ഇരുവരും ഇപ്പോൾ കണ്ണൂർ സബ് ജയിലിലാണുള്ളത്.

വാ​ഹ​ന​ത്തി​ന്‍റെ നി​റം മാ​റ്റി​യ​ത് ഹൈ​ക്കോ​ട​തി വി​ധി​യു​ടെ ലം​ഘ​ന​മാ​ണ്. ആ​ഡം​ബ​ര നി​കു​തി​യി​ല്‍ വ​ന്ന വ്യ​ത്യാ​സം ഇ ​ബു​ള്‍​ജെ​റ്റ് സ​ഹോ​ദ​ര​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്തി​യി​രു​ന്നു. വാ​ഹ​ന​ത്തി​നു ബോ​ഡി​ക്ക് പു​റ​ത്ത് ത​ള്ളി​നി​ല്‍​ക്കു​ന്ന പാ​ര്‍​ട്ട്‌​സ് പാ​ടി​ല്ല എ​ന്നാ​ണ് നി​യ​മം. എ​ന്നാ​ല്‍ ഈ ​നി​യ​മ​വും ഇ-​ബു​ള്‍​ജെ​റ്റ് ലം​ഘി​ച്ചി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *