0 Comments

കാസർഗോഡ്​: ഫാഷൻ ഗോൾഡ്​ നിക്ഷേപ തട്ടിപ്പ്​ കേസിലെ മുഖ്യപ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് കീഴടങ്ങിയത്. ജ്വല്ലറി മാനേജിങ് ഡയറക്ടറാണ് പൂക്കോയ തങ്ങള്‍. പോലീസ് ഇയാള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. ഒമ്പത് മാസമായി ഒളിവിലായിരുന്നു.

എം.എൽ.എയായിരുന്ന മുസ്​ലിം ലീഗ്​ നേതാവ്​ എം.സി കമറുദ്ദീൻ പ്രതിയായ കേസാണിത്​. ഫാഷൻ ഗോൾഡ്​ ചെയർമാനായിരുന്ന എം.സി കമറുദ്ദീനെ കഴിഞ്ഞ നവംബർ 7 ന്​ അറസ്റ്റ്​ ചെയ്​തിരുന്നു. നിലവില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയിട്ടുണ്ട്.  ഇതിനെ തുടർന്നാണ്​ ഫാഷൻ ഗോൾഡ്​ എം.ഡിയായിരുന്ന പൂ​േക്കായ തങ്ങൾ ഒളിവിൽ പോയത്​. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളടെ മകന്‍ ഹിഷാമിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ചെയര്‍മാനായിരുന്നു കമറുദ്ദീന്‍. ജ്വല്ലറിയുടെ കാസര്‍കോട് ശാഖയിലേക്ക് 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ പേരിലുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലടക്കം മുസ്​ലിം ലീഗിനെ ഏറെ പ്രതിരോധത്തിലാക്കിയ ​കേസു കൂടിയാണിത്​. മുസ്​ലിം ലീഗിന്‍റെ സിറ്റിങ്​ എം.എൽ.എ പ്രതിയായ കേസായതിനാൽ തെരഞ്ഞെടുപ്പിൽ​ എതിർപക്ഷങ്ങൾ ഇത്​ പ്രചരണ വിഷയമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *