0 Comments

തിരുവനന്തപുരം: വധുവിനെ മോഡലാക്കിയുള്ള പരസ്യം ജ്വല്ലറികൾ ഒഴിവാക്കണമെന്ന നിർദേശവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വര്‍ണാഭരണങ്ങള്‍ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങള്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

നവവധു ആഭരണമണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുക്കവേയാണ് ഗവര്‍ണറുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *