0 Comments

തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ർ ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു ച​ർ​ച്ച ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം ഇ​ന്നും നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി മൗ​നം വെ​ടി​യ​ണ​മെ​ന്നും ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ചു മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷം, മു​ഖ്യ​മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ബാ​ന​ർ സ​ഭ​യി​ൽ ഉ​യ​ർ​ത്തി​ക്കാ​ട്ടി. ചോദ്യോത്തരവേള തുടങ്ങുമ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചു.

കോടതിയിലുള്ള വിഷയം ചര്‍ച്ച ചെയ്യില്ലെന്നത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്നലെ തന്നെ വിഷയം തള്ളിയതാണെന്ന് ചൂണ്ടിക്കാട്ടി ചോദ്യോത്തരവേളയുമായി സ്പീക്കര്‍ മുന്നോട്ട് പോയി. എന്നാല്‍ മുഖ്യമന്ത്രിയുടെ മറുപടിക്ക് ശേഷമേ സഭാനടപടികളുമായി സഹകരിക്കു എന്ന്  പ്രതിപക്ഷം വ്യക്തമാക്കി. സഭയില്‍ എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളികളുമായി ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.

സഭയില്‍ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്നെന്നും ചോദ്യോത്തരവേള തടസ്സപ്പെടുത്തരുതെന്ന് സ്പീക്കര്‍ പറഞ്ഞിരുന്നു. ഏറെ നേരം പ്രതിഷേധിച്ച ശേഷം പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *