എവറസ്റ്റ് ശുചികരണം; ശേഖരിച്ചത് 3000 കിലോ മാലിന്യം

കാഠ്മണ്ഡു:  എവറസ്റ്റ് ശുചീകരണ ക്യാംപെയിനിന്റെ ഭാഗമായി ശേഖരിച്ചത് 3000 കിലോ മാലിന്യം. ഏപ്രില്‍ 14 മുതലാണ് എവറസ്റ്റ് ക്ലീനിംഗ് ക്യാംപെയിനിന് നേപ്പാള്‍ സര്‍ക്കാര്‍ തുടക്കമിട്ടത്. പര്‍വതാരോഹകരും സഹപ്രവര്‍ത്തകരും തള്ളുന്ന മാലിന്യങ്ങള്‍ ശേഖരിക്കുകയാണ് ക്യാമ്പയ്‌ന്റെ ലക്ഷ്യം. 45 ദിവസം കൊണ്ട് 10000 കിലോ മാലിന്യം തിരിച്ചെടുക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ബേസ് ക്യാംപ് ശുചീരിച്ചപ്പോള്‍ നാല് മൃതദേഹങ്ങളാണ് ശുചീകരണ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്. ഏവറസ്റ്റില്‍ നിന്നും പരാമാവധി മാലിന്യം നീക്കി കൊടുമുടിയുടെ പരിശുദ്ധി നിലനിര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Leave A Reply

Your email address will not be published.